കൊല്ലം: എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും ഇ.എസ്.ഐ പരിരക്ഷ ഏർപ്പെടുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുക, പെൻഷൻ കുടിശിക അടിയന്തരമായി വിതരണം ചെയ്യുക, ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജന. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 6ന് രാവിലെ 10ന് തിരുവനന്തപുരം നിർമ്മാണ ഭവന് മുന്നിൽ ധർണ നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റിയുടെ അദ്ധ്യക്ഷതയിൽ കൊല്ലത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ജന. സെക്രട്ടറി പേരൂർ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് മലയിൻകീഴ് ശശികുമാർ, ഓർഗനൈസിംഗ് സെക്രട്ടറി സി.എം.റഷീദ് ആലുവ, സോമരാജൻ മങ്ങാട്, ബാബു പള്ളിക്കര, ജിജി ജോർജ്ജ്, വല്ലം ഗണേശൻ, കുഞ്ഞൻ ശശി, സുനീഷ് കുമാർ, വി.പി. വർക്കി, ഇല്യാസ്, ജനതാ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.