kuwja
കൊലപാതക കേസിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറാക്കിയ നടപടി പിൻവലിക്കണമെന്നും കെ.എം.ബഷീറിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാടുന്ന മാദ്ധ്യമ പ്രവർത്തകർക്ക്,​ കൊല്ലപ്പെട്ട സഹപ്രവർത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ട സാഹചര്യമാണെന്ന് സി. ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. പത്രപ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച്‌ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിജു, മുൻ പ്രസിഡന്റ് അജിത് ശ്രീനിവാസൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.അയൂബ് എന്നിവർ സംസാരിച്ചു.