
കൊല്ലം: എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച പൊലീസ് നടപടി ശരിവച്ച് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ധനകാര്യ മന്ത്റാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൊമ്പീറ്റന്റ് അതോറിട്ടി. അഞ്ചാലുംമൂട് പൊലീസ് പിടികൂടിയ തൃക്കരുവ, വന്മള മാവുമ്മേൽ തെക്കതിൽ മുജീബിന്റെ (26) സ്വകാര്യ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു. കേസിൽ പിടിയിലായ വന്മള
മാവുമ്മേൽ വീട്ടിൽ മഹീന്റെ (24) സ്‌കൂട്ടർ നേരത്തെ പൊലീസ് കണ്ടുകെട്ടിയിരുന്നു. ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ സക്കറിയ മാത്യൂസിന്റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി. ദേവരാജൻ, എസ്.സി.പി.ഒ ആർ. ദിലീപ് രാജ് എന്നിവരുടെ ശ്രമത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.