കൊല്ലം: ആയുർ ജീവനം ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. ചാത്തന്നൂർ ആയുർജീവന ഹാളിൽ നടന്ന പ്രവർത്തനോദ്ഘാടനം ഗൈനക്കോളജിസ്റ്റുകളായ ഡോ.ജയധരനും ഡോ. സുജയ്യ കരുണാകരനും ചേർന്ന് നിർവ്വഹിച്ചു. ആശുപത്രി ചെയർമാൻ വിശ്വകുമാർ കൃഷ്ണജീവനം അദ്ധ്യക്ഷത വഹിച്ചു. പി. ആർ.ഒ സുജയ് ഡി. വ്യാസൻ, ഡോ. ആതിര, ഡോ. ലക്ഷ്മി പി. നായർ, ഫാ. ആൽബിൻ, സുരേഷ് വാക്കനാട്, ശ്രീകല വിശ്വകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.