കൊല്ലം: നാടിന്റെ സാംസ്കാരിക ഘടന മനസിലാക്കാത്ത കൂട്ടായ്മകൾക്ക് സമൂഹത്തിൽ നിലനിൽക്കാൻ കഴിയില്ലെന്ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് കൊല്ലം പാലസ് സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് മണക്കാട് സജി അദ്ധ്യക്ഷനായി. കെ.പി. രാമചന്ദ്രൻ നായർ, കെ.സുദർശനൻ, പി.ജി.പുഷ്പൻ, പ്രൊഫ. ഡി.ഷൈൻ, അരുൺ ബാബു, ഡോ. മോഹൻ ബി. കണ്ണങ്കര, നിഷ സഞ്ജീവ്, പ്രൊഫ.എസ്. സുരേഷ് കുമാർ, പ്രൊഫ.എം.സിറാജുദ്ദീൻ, അലക്സാണ്ടർ പണിക്കർ, എൻ. വിജയൻ പിള്ള എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് എസ്. സഞ്ജീവ് കുമാർ, സെക്രട്ടറി രാമു ബാലചന്ദ്രൻ, ട്രഷറർ എൻ.ഗോപിനാഥൻ എന്നിവർ സ്ഥാനമേറ്റു.