പുനലൂർ: തമിഴ്‌നാട്ടിൽ നിന്ന് ചരക്ക് വാഹനത്തിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മൂന്ന് പേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി സ്വദേശികളായ വിനായകൻ കോവിൽ തെരുവിൽ അപ്പാദുരൈ (52), കുമാരസുബ്രമണ്യം (41), 21 രാജാസ്ട്രീറ്റ്‌ പൊമ്മയ്യ (37) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം - തുരുമംഗലം ദേശീയ പാതയിലൂടെ തമിഴ്നാട്ടിൽ നിന്ന് ചരക്ക് വാഹനത്തിന്റെ പിറക് വശത്തുള്ള ക്യാബിനിൽ ഒരു പാക്കറ്റിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നുണ്ടെന്നുന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് തുടർന്ന് തെന്മല എസ്.ഐ കെ. ശ്യാമിന്റെ നേതൃത്വത്തിൽ എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒ മാരായ സിന്ധു, അഭിലാഷ്, കണ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.