തൊടിയൂർ: പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന വിവിധ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 66 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തൊടിയൂർ ഡിവിഷൻ മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിച്ചു. വാട്ടർ അതോറിട്ടിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
മാരാരിത്തോട്ടം 18-ാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.മോഹനൻ, ജഗദമ്മ ,
അൻസിയഫൈസൽ, വാട്ടർ അതോറിട്ടി ഓവർസിയർ സുരേഷ് എന്നിവർ സംസാരിച്ചു.