
കൊല്ലം: രാഷ്ട്രപതിയെ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ചൻ ചൗധരി അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. പാർട്ടി ജില്ലാ ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. പ്രതിഷേധ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ രാജേശ്വരി രാജേന്ദ്രൻ, ശശികല റാവു, അഡ്വ. മന്ദിരം ശ്രീനാഥ്, കെ.ആർ. രാധാകൃഷ്ണൻ, പരവൂർ സുനിൽ, ശാലിനി രാജീവ്, പ്രകാശ് പപ്പാടി, ആറ്റുപുറം സുരേഷ്, ബബുൽദേവ്, പുത്തയം ബിജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.