photo
ശ്രീ നീലകണ്ഠ തീർത്ഥപാദാശ്രമത്തിൽ നടന്ന ആത്മീയ സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ചട്ടമ്പി സ്വാമിയുടെ പ്രഥമ ശിഷ്യൻ സ്വാമി നീലകണ്ഠ തീർത്ഥപാദയുടെ 101-ാം സമാധി വാർഷികത്തിന് നീലകണ്‌ഠതീർത്ഥപാദാശ്രമത്തിൽ തുടക്കമായി. നീലകണ്ഠതീർത്ഥപാദ സമാധി പീഠം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ആശ്രമത്തിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും സരസ്വതി മണ്ഡപ സമർപ്പണവും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരീ ലക്ഷ്മിഭായി തമ്പുരാട്ടി നിർവഹിച്ചു. ചടങ്ങിൽ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദ അദ്ധ്യക്ഷനായി. പ്രൊഫ. വി.മധുസൂദനൻ നായർ, പ്രൊഫ.വി.ശങ്കരൻ നായർ, ആർ.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. ആശ്രമ സ്ഥാപകൻ താഴത്തോട്ടത്ത് വേലുപ്പിള്ള അനുസ്മരണം ബി.ഗോപിനാഥൻ നായർ നി‌ർവഹിച്ചു. സ്വാമി നീലകണ്ഠ തീർത്ഥപാദ ഗ്രന്ഥപുരസ്കാരം പ്രൊഫ.വി.മധുസൂദനൻ നായർക്ക് സമർപ്പിച്ചു. എം.പ്രസന്നകുമാർ, എം.മോഹൻകുമാർ, വി.രവികുമാർ എന്നിവർക്ക് സേവന പുരസ്കാകാരം നൽകി. പ്രൊഫ.കുമ്പളത്ത് ശാന്തകുമാരി അമ്മ, ഡോ.ആർ. രാമൻ നായർ, രാജീവ് ഇരിങ്ങാലക്കുട, ഡോ.സുരേഷ് മാധവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉച്ചയ്ക്ക് ശേഷം നടത്തിയ പൊതു സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദ അദ്ധ്യക്ഷനായി. എൻ.എസ്.എസ് ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, റവ.ഫാ.ബിനു ജേക്കബ്, ജി.ബിജു, ആർ.അരുൺകുമാർ, ഗോപിനാഥകുറുപ്പ് എന്നിവർ പ്രസംഗിച്ചു.