കരുനാഗപ്പള്ളി: കേരള പുലയർ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് സംസ്ഥാന ജില്ലാ ഭാരവാഹികളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷനായി. സമുദായ നേതാക്കളായ ഉദയസിംഹൻ , അജയകുമാർ , മാധവൻ കുട്ടി ചന്ദ്രിമ (കൃഷ്ണൻകുട്ടി, സംസ്ഥാന മഹിളാഫെഡറേഷൻ പ്രസിഡന്റ് ശാന്തമ്മ യശോധരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.ശിവാനന്ദൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി യശോധരൻ വെള്ളായണിപ്പാടം നന്ദിയും പറഞ്ഞു.