കൊല്ലം: ഗുരുവായൂർ - പുനലൂർ ഇന്റർസിറ്റി എക്സ്‌പ്രസിന്റെ സമയത്തിൽ ഇന്ന് മുതൽ മാറ്റം നിലവിൽ വരും. കരുനാഗപ്പള്ളിയിൽ രാവിലെ 11ന് എത്തിച്ചേരും. ശാസ്തംകോട്ട- 11.11, കൊല്ലം 12.10, കിളികൊല്ലൂർ- 12.29, കുണ്ടറ- 12.39, എഴുകോൺ- 12.47, കൊട്ടാരക്കര- 1.07, ആവണീശ്വരം- 1.20, പുനലൂർ- 2.35 എന്നിങ്ങനെയാണ് പുതിയ സമയക്രമം.