ഓടനാവട്ടം: കേരള കർഷക സംഘം ഓടനാവട്ടം വില്ലേജ് കമ്മിറ്റി മികച്ച കർഷകരെ ആദരിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ജോൺ ഫിലിപ്പ് ഉദ്ഘാടനം
ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷനായി. ഓടനാവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. ബാലഗോപാൽ കർഷകരെ ആദരിച്ചു. വെളിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോമശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ. രമണി, സംഘം സെക്രട്ടറി എസ്. വിനോദ്, ജോ. സെക്രട്ടറി
എൽ. സന്തോഷ്‌കുമാർ, സി. ബിനു ട്രഷറർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. മധു (പ്രസിഡന്റ് ), പി.വി.സലിംലാൽ, പ്രസന്നകുമാരി (വൈസ് പ്രസിഡന്റ് ), എസ്. വിനോദ് (സെക്രട്ടറി ), എൽ. സന്തോഷ് കുമാർ, ചന്ദ്രശേഖരൻ പിള്ള (ജോ. സെക്രട്ടറി ), സി. ബിനു (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.