3120-sndp-photo

കൊല്ലം: എസ്.എൻ.ഡി.പിയോഗം കണ്ണനല്ലൂർ ചേരിക്കോണം 3120 -ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖ പ്രസിഡന്റ് സുനിത്ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ കൗൺസിലർമാരായ അഡ്വ. ഷേണാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രതാപൻ വരണാധികാരിയായി.

ഭാരവാഹികളായി എസ്. സുനിത് ദാസ് (പ്രസിഡന്റ്), പി. വിശ്വംഭരൻ (വൈസ് പ്രസിഡന്റ്), മുഖത്തല ബാബുലാൽ (സെക്രട്ടറി), എ. ഷിനോജ് (യൂണിയൻ പ്രതിനിധി), ഡോ. എൻ.കെ. സുരേഷ്, ഒ. സന്തോഷ്, എസ്. തുളസീധരൻ, ആർ. സാബു, എസ്.അനിൽ കുമാർ, എസ്. അതുൽ (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.