കൊല്ലം: ജി.എസ്.ടിയിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന് ആർ.എസ്.പി ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം പി. പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. അജിത്കുമാർ അദ്ധ്യക്ഷനായി.
പി.സദാനന്ദൻ, കുരീപ്പുഴ മോഹനൻ, അഡ്വ.ആർ.സുനിൽ, കെ. ഗോപിനാഥൻ ,ബാബുകുട്ടൻ, രാജശേഖരനുണ്ണിത്താൻ, എസ്. ശ്രീദേവി, സുരേഷ് ബാബു, ആർ.ജി.രാഹുൽ, എ.കെ.ഷാജൻ, വി.മോഹൻകുമാർ, നാസറുദ്ദിൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി ബാബുകുട്ടനെ വീണ്ടും തിരഞ്ഞെടുത്തു.