കൊല്ലം: മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മെഡിസെപ്പ് പദ്ധതിയിൽ എം പാനൽ ചെയ്യപ്പെട്ട ജില്ലയിലെ ബഹുഭൂരിപക്ഷം ആശുപത്രികളും അവിടെയെത്തുന്ന പോളിസി ഉടമകളായ പെൻഷൻകാരോടും സർക്കാർ ജീവനക്കാരോടും ആശാസ്യമായ രീതിയിലല്ല പെരുമാറുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെയും ഓറിയന്റ് ഇൻഷ്വറൻസ് കമ്പനിയുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ഗോപാലകൃഷ്ണൻ നായർ, ഡി.ചിദംബരൻ, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സുജയ്, കെ.രാജേന്ദ്രൻ, എസ്.ഗോപാലകൃഷ്ണപിള്ള, ജി.ബാലചന്ദ്രൻ പിള്ള, പൂവറ്റൂർ രവി, ഡി.അശോകൻ, ബി.വിജയൻ പിള്ള, എൽ.ശിവപ്രസാദ്, കെ.ആർ.നാരായണ പിള്ള, മാര്യത്ത്, ഡി.ജോൺ, ജെ.വിശ്വംഭരൻ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, എ.ബഷീർ, ഇ.അബ്ദുൽ സലാം, വർഗീസ്. പി.എം.വൈദ്യൻ, അർത്തിയിൽ അൻസാരി, പി.സുരേന്ദ്രനാഥ്, എൻ.മദനമോഹൻ, എം.എ.മജീദ്, ജവഹർ അലിഖാൻ, എം.മീരാസാഹിബ്, വി.ബാബു എന്നിവർ സംസാരിച്ചു. അന്തരിച്ച അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കെ.വിക്രമൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി. രവീന്ദ്രൻ എന്നിവർക്ക് യോഗം സ്മരണാഞ്‌ജലി അർപ്പിച്ചു.