al
പുത്തൂർ മുക്ക് മുതൽ ഏനാത്ത് വരെയുളള എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്ന സാഹാചര്യത്തിൽ പുത്തൂർ ജനമൈത്രീ പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ സന്ദേശയാത്ര കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി ഫ്ളാഗ് ഒഫ് ചെയ്യുന്നു.

പുത്തൂർ: പുത്തൂർ മുക്ക് മുതൽ ഏനാത്ത് വരെയുള്ള എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്ന സാഹാചര്യത്തിൽ ഡ്രൈവർമാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനു വേണ്ടി പുത്തൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ സന്ദേശയാത്ര നടത്തി. ഗവ.എച്ച്.എസ്.എസ് പുത്തൂർ, ഡി.വി.എൻ.എസ്.എസ്. എച്ച്.എസ്.എസ് പൂവറ്റൂർ , ഗവ.എച്ച്.എസ്.എസ് കുളക്കട എന്നീ സ്കൂളുകളിലെ എൻ.സി.സി എസ് പി.സി കേഡറ്റുകൾ അണിനിരന്ന സന്ദേശയാത്ര കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി പുത്തൂർ മുക്കിൽ വച്ച് ഫ്ളാഗ് ഒഫ് ചെയ്തു. ശാസ്താംകോട്ട ഡിവൈ.എസ്.പി. ഷെറീഫ് എസ്. പുത്തൂർ , ഐ.എസ്.എച്ച്.ഓ ജി.സുഭാഷ് കുമാർ, സബ് ഇൻസ്പെക്ടർ ടി.ജെ.ജയേഷ് , ജനമൈത്രി ബീറ്റ് ഓഫീസർ ആർ.രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി. നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ നടന്ന സന്ദേശ യാത്രയിൽ റോട്ടറി ക്ളബ് പുത്തൂർ, ദേശീയ വായനശാല കുളക്കട, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ അണിനിരന്നു.