പുനലൂർ: ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു.) രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പുനലൂർ ഏരിയ സമ്മേളനം സ്വയംവര ഹാളിൽ ആരംഭിച്ചു. യൂണിയൻ ജില്ല സെക്രട്ടറിയും നഗരസഭ മുൻ ചെയർമാനുമായ എം.എ.രാജഗോപാൽ പ്രതിനധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അശോകൻ അദ്ധ്യക്ഷനായി. .നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അജ്മൽ,പ്രസിഡന്റ് പ്രദീപ്, ബി.സി.പിള്ള, ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ്(പ്രസിഡന്റ്), ജേക്കബ്ബ് (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് പ്രകടത്തിന് ശേഷം ചെമ്മന്തൂരിൽ ചേരുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.