phot
പുനലൂർ-തെങ്കാശി റെയിൽവേ റൂട്ടിലെ കലയനാട്ട് ഹാൾട്ടിംഗ് സ്റ്റേഷൻ പണിയാൻ പദ്ധതിയിട്ട സ്ഥലം

പുനലൂർ: പുനലൂർ-തെങ്കാശി റെയിൽവേ പാത കടന്നുപോകുന്ന കലയനാട്ട് റെയിൽവേ ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായി മാറിയിട്ടു വർഷങ്ങൾ പിന്നിടുന്നു. പുനലൂരിനും, ഇടമണ്ണിനും മദ്ധ്യേയുള്ള കലയനാട് ജംഗ്ഷന് സമീപത്താണ് ഹാൾട്ടിംഗ് സ്റ്റേഷൻ പണയാൻ അധികൃതർ ആലോചനയിട്ടത്.

എം.പി ഇടപെടണം

പുനലൂർ-ചെങ്കോട്ട പാത ബ്രോഡ്ഗേജാക്കി മാറ്റുന്ന വേളയിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കലയനാട്ട് ഹാൾട്ടിംഗ് സ്റ്റേഷൻ പണിയണമെന്നാവശ്യപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ കലയനാട്ടെത്തി ട്രാക്കിന് സമീപത്തെ ഭൂമിയിൽ പ്രാഥമിക പരിശോധനയും നടത്തി. എന്നാൽ ഗേജ് മാറ്റ ജോലികൾ പൂർത്തിയാക്കി ഇതുവഴി ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ ഹാൾട്ടിംഗ് സ്റ്റേഷന്റെ കാര്യം ചർച്ചയായതുപോലുമില്ല. ഹാൾട്ടിംഗ് സ്റ്റേഷൻ അനുവദിക്കാൻ എം.പി

വീണ്ടും ഇടപെടണണെന്നാണ് നാട്ടുകാരുടെ ആവശ്യം.

കലയനാട്ടുകാർക്ക് ഹാൾട്ടിംഗ് സ്റ്റേഷൻ വേണം

കാർഷിക മേഖലയായ കലയനാട് സ്വദേശികൾക്ക് പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ കാർഷികവിളകളും മറ്റും ട്രെയിൻ മാർഗം വേഗത്തിൽ എത്തിക്കാൻ കലയനാട്ട് ഹാൾട്ടിംഗ് സ്റ്റേഷൻ സഹായമായേനെ. കൂടാതെ പ്രദേശവാസികൾക്ക് തമിഴ്നാട്ടിലേക്കും കൊല്ലം ഭാഗത്തേക്കും പോകണമെങ്കിൽ പുനലൂർ, ഇടമൺ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതുകൂടാതെ കലയനാട് ജംഗ്ഷനു സമീപത്ത് കൂടിയാണ് ട്രെയിൻ കടന്ന് പോകുന്നത്. അതാണ് ഇവിടെ ഹാൾട്ടിംഗ് സ്റ്റേഷൻ വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നത്. .ഇപ്പോൾ കലയനാട് കാർഷിക വിപണി കൂടി ആരംഭിച്ചതോടെ പുനലൂരിലും മറ്റുമുളള കച്ചവടക്കാർ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി ബസിനെയോ, സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കണം.