കൊല്ലം: ലീഡർ കെ.കരുണാകരൻ അനുസ്മരണസമിതി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ നൂറ്റിനാലാമത് ജന്മവാർഷികം ആഘോഷിച്ചു. അഞ്ചാലുമ്മൂട് അഞ്ചു ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് വളർത്തിയെടുക്കാൻ കെ.കരുണാകരൻ ബദ്ധശ്രദ്ധനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരവും പഠനോപകരണങ്ങളും നൽകി ആദരിച്ചു.
നിയോജക മണ്ഡലം ചെയർമാൻ എം.ആർ. മോഹനൻപിള്ളയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൺവീനർ കോയിവിള രാമചന്ദ്രൻ, ജില്ലാചെയർമാൻ ബി.ശങ്കരനാരായണപിള്ള, ജില്ലാ ജനറൽ കൺവീനർ അഡ്വ. മണ്ണൂർ വി.കെ.ഐസക്, യശോധരൻപിള്ള, കുഴിയം ശ്രീകുമാർ, ഓമനക്കുട്ടൻ പിള്ള, പെരിനാട് തുളസി, പുന്തല മോഹൻ, മോഹൻ പെരിനാട്, അബ്‌ദുൾ റഷീദ്, അമ്മിണിക്കുട്ടി അമ്മ, പൂവറ്റൂർ രവി, സുവർണ്ണ കുമാരി, ചെറുകര രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.