medical

കൊല്ലം: മെഡിക്കൽ മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധിയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് ഷോപ്സ് മെഡിക്കൽ യൂണിറ്റ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൊല്ലം സി.ഐ.ടി.യു ഭവനിൽ ചേർന്ന കൺവെൻഷൻ ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.സജി ഉദ്ഘാടനം ചെയ്തു. സുരക്ഷിത തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിൽ ക്ഷേമനിധിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ജി. ആനന്ദൻ, ഭാരവാഹികളായ എസ്. ശ്രീലാൽ, എ.സാബു, ബി.എ. ബ്രിജിത്ത്, എസ്. ശ്രീകണ്ഠൻ നായർ, ജെ. ഷാജി, ജെ.എസ്. സുധീർ ലാൽ തുടങ്ങിയവർ സംസാരിച്ചു.
ജെ.സുഭാഷ് സ്വാഗതവും അമ്പിളി ചന്ദ്ര നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജെ.സുഭാഷ് (കൺവീനർ), ഷാനില മൻസൂർ, കെ.ശ്രീകുമാർ, ടി.എസ്.ഷിബു, ആർ.രാധാകൃഷ്ണൻ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.