ചവറ : ആർ.എസ്.പി തേവലക്കര നോർത്ത് ലോക്കൽ സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം കോക്കാട്ട് റഹിം ഉദ്ഘാടനം ചെയ്തു. അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷനായി. അഡ്വ.ജസ്റ്റിൻ ജോൺ , അഡ്വ.സി.പി. സുധീഷ്കുമാർ ,വാഴയിൽ അസീസ്, എ.എം.സാലി, പ്രദീപ് കുമാർ ,സുധീർ തേവലക്കര, ഇമ്പ്രാംഹിം കുട്ടി, മുംതാസ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ടി.ദിവാകരൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമോദ് നന്ദി പറഞ്ഞി. കരിമണൽ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദി ഗവൺമെന്റിന്റെ നീക്കം തൊഴിലാളി വഞ്ചനയാണെന്ന് സമ്മേളനം വിലയിരുത്തി.