പോരുവഴി: കേരള കർഷകസംഘം പോരുവഴി കിഴക്ക് മേഖലാ സമ്മേളനം നടത്തി. കർഷക സംഘം ശൂരനാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ. അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള അദ്ധ്യക്ഷനായി. സ്വാഗത സംഘം കൺവീനർ സി.പി.എം ലോക്കൽ സെക്രട്ടറി എം .മനു സ്വാഗതവും ട്രഷറർ അനിൽ പോരുവഴി നന്ദിയും പറഞ്ഞു. കർഷക സംഘം മേഖലാ സെക്രട്ടറി വി. ബേബി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ബി.ബിനീഷ്, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം അജിത, സി.പി .എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. കുഞ്ഞുമോൻ , കെ. രമണൻ , രാജൻബാബു, രോഹിണി രാജു , സോമൻ ,ഹരികൃഷ്ണൻ, സുബിൻ , ശ്രീതാ സുനിൽ , എൻ.പുഷ്പലത എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മേഖലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ അനിൽ പോരുവഴി (പ്രസിഡന്റ്), എൻ. പുഷ്പലത, വാസുദേവക്കുറുപ്പ് (വൈസ് പ്രസിഡന്റുമാർ) വി. ബേബി കുമാർ (സെക്രട്ടറി), ടി .കുഞ്ഞുമോൻ , ബിനീഷ് ഗോപി , ജയപ്രകാശ് (ജോ.സെക്രട്ടറിമാർ ) , അഡ്വ.കെ.എസ്. മോഹൻ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.