മുപ്ലിയം: ഭാരതത്തിലെ മഹാന്മാരെ അറിയുക എന്ന പേരിൽ വീക്ക് എന്റ് ടാസ്‌ക് എന്ന പദ്ധതിക്ക് മൂപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക എം.വി. ഉഷ നിർവഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ ടി.ഡി. ദീപേഷ്, കെ.എസ്. സിജു എന്നിവർ നേതൃത്വം നൽകി. അറിവ് വർദ്ധിപ്പിക്കുക, സർഗാത്മകശേഷി വളർത്തുക, മഹത് വ്യക്തിത്വങ്ങളെ അറിയാനും പ്രചോദനമുൾക്കൊള്ളാനും സഹായകമാക്കുന്നതാണ് പദ്ധതി.