aaaaa
അരിമ്പൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ.

അരിമ്പൂർ: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി അരിമ്പൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ സുജയ്‌സേനൻ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലയ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി പ്രദീപ് ആമുഖ ഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ശാലിനി, ജില്ലാ കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ സുനിത, മണ്ഡലം യുവമോർച്ച ജനറൽ സെക്രട്ടറി അഞ്ജലി, അംബുജാക്ഷൻ, പുഷ്പാംഗദൻ, കണ്ണൻ, വിനോദ്, പ്രവീൺ, സരസ്വതി, വിജയകുമാർ എന്നിവർ പങ്കെടുത്തു