തൃശൂർ: ജില്ലാ സഹകരണ ആശുപത്രി ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു. ആശുപത്രി പ്രസിഡന്റ് കെ. പൊറിഞ്ചു അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോയ് മഞ്ഞില, ഡോ. ടോണി അക്കര, ഡോ കെ.എസ്. ജയൻ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പോന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ഡോ. കെ. മോഹൻദാസ് സ്വാഗതവും ജോയ ഡൊണാൾഡ് നന്ദിയും പറഞ്ഞു.