triprayar

തൃശൂർ: രാമായണ മാസാചരണത്തിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് വിപുലസൗകര്യം ഏർപ്പെടുത്തിയതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലായ് 17 മുതൽ ആഗസ്ത് 16 വരെയാണ് ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ദിവസവും അന്നദാനം ഉണ്ടാവും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും സൗജന്യ ആംബുലൻസ് സർവീസും പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റും ഒരുക്കും.

അയ്യായിരം പേർക്ക് നിൽക്കാവുന്ന താത്കാലിക നടപ്പന്തലും ക്യൂ സിസ്റ്റവും തയ്യാറാക്കും. ജൂലായ് 22ന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും. നാലമ്പല ദർശനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും. വടക്കുനാഥൻ ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ അവരോധം ജൂലായ് നാലിന് രാവിലെ ഏഴിന് വടക്കുനാഥൻ ക്ഷേത്രത്തിൽ നടക്കും. കർക്കടകം ഒന്നിന് വടക്കുന്നാഥൻ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിൽ 70 ആനകൾ പങ്കെടുക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് പുതിയ നിർമാണ പ്രവർത്തനം നടത്തില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ വ്യക്തമാക്കി.

നിലവിലുള്ള നെഹ്‌റു മണ്ഡപം, ലേബർ കോർണർ എന്നിവ നവീകരിച്ച് ഭംഗിയാക്കും. മരങ്ങളുടെ ചുറ്റും തറ കെട്ടും. തേക്കിൻകാട് മൈതാനത്ത് മഴവെള്ളം ഒഴുകി പോകാതെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി.നാരായണൻ, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, സെക്രട്ടറി പി.ഡി.ശോഭന, അസി.കമ്മിഷണർ വി.എൻ.സ്വപ്‌ന എന്നിവരും പങ്കെടുത്തു.

കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല ആസ്ഥാനത്ത് നിന്ന്
നേ​താ​ക്ക​ളെ​ ​പു​റ​ത്താ​ക്കി​യെ​ന്ന്

തൃ​ശൂ​ർ​ ​:​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ഇ​ട​തു​പ​ക്ഷ​ ​സം​ഘ​ട​ന​യു​ടെ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളെ​ ​കൂ​ട്ട​ത്തോ​ടെ​ ​സ്ഥ​ലം​ ​മാ​റ്റി​യെ​ന്ന് ​പ​രാ​തി.​ ​എം​പ്‌​ളോ​യീ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​മ​ദ്ധ്യ​മേ​ഖ​ല​ ​സെ​ക്ര​ട്ട​റി,​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ത്.
പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​കാ​സ​ർ​കോ​ട്ടേ​ക്ക് ​നേ​ര​ത്തെ​ ​സ്ഥ​ലം​ ​മാ​റ്റി​യ​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​സ​മ​ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​ഘ​ട്ട​ത്തി​ന് ​ജീ​വ​ന​ക്കാ​ർ​ ​ത​യ്യാ​റാ​വു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഈ​ ​കൂ​ട്ട​ ​സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ് ​സം​ഘ​ട​ന​ക​ളു​ടെ​ ​ആ​രോ​പ​ണം.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം​ ​ന​ട​ന്നു.​ ​ഒ​ല്ലൂ​ക്ക​ര​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ആ​ർ.​ര​വി​ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ഡെ​ന്നി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​സു​ജാ​ത,​ ​കൃ​ഷ്ണ​ദാ​സ്,​ ​കെ.​ആ​ർ​ ​പ്ര​ദീ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.