കുണ്ടുകാട്: നിർമ്മല ഹൈസ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും വിവിധ വിഭാഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനദ്ധ്യാപിക ത്രേസ്യ തോമസ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർക്കുള്ള ഉപഹാര സമർപ്പണം നടത്തി. പ്രധാനാദ്ധ്യാപിക സി.ഡി. റീത്ത, ഒ.എസ്.എ ജനറൽ സെക്രട്ടറി എൽദോ തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ആമലത്ത്, സ്റ്റാഫ് സെക്രട്ടറി ജെയ്‌സൺ മാത്യു എന്നിവർ സംസാരിച്ചു.