ഡോക്യുമെന്റേഷൻ ധാരണാ പത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ നിന്ന്.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജുമായി ചേർന്ന് അടുത്ത രണ്ട് വർഷം നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം നടത്തി. പദ്ധതി നടത്തിപ്പുകളുമായി ബന്ധപ്പെട്ട വാർത്തകൾ തയ്യാറാക്കുന്നതും സംപ്രേഷണം ചെയ്യുന്നതുമായ എം.ഒ.യു കരാർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനും എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജുവും ഒപ്പുവച്ചു.
കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെയും, ബി.വോക് ഡിപ്പാർട്‌മെന്റ് ഒഫ് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷന്റെയും ആഭിമുഖ്യത്തിലുള്ള വിദ്യാർത്ഥികളാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് കരാർ പ്രകാരം പഞ്ചായത്ത് നൽകും. പത്രികയിൽ കോളേജ് സെക്രട്ടറി ആൻഡ് കറസ്‌പോൺഡന്റ് സലീം അറക്കൽ, ആരോഗ്യവിദ്യഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ് സാക്ഷികളായി കക്ഷി ചേർന്നു. അദ്ധ്യാപകരായ നജ്മ നസീർ, സുമ തുടങ്ങിയവരും സംബന്ധിച്ചു.