ചേലക്കര: ചേലക്കര ടൗണിലും സ്‌കൂൾ പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീഷണിയാകുന്നു. സ്‌കൂൾ കുട്ടികളടക്കമുള്ളവരെ കടിക്കുവാൻ ഓടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രികർ പലരും തെരുവ് നായ്ക്കളാൽ അപകടത്തിൽപ്പെടേണ്ടി വരുന്നുമുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗമായ ടി. ഗോപാലകൃഷണൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയായില്ലന്ന് ആക്ഷേപമുണ്ട്.