udf

തൃശൂർ : അഴിമതി മുഖ്യൻ രാജിവെക്കുക, രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യുക, ബോംബേറിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ച സി.പി.എമ്മിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് തൃശൂരിൽ. രാവിലെ 10ന് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പ്രകടനം ആരംഭിക്കുമെന്ന് ജോസ് വള്ളൂർ അറിയിച്ചു.