ഒല്ലൂർ: സി.പി.ഐ ഒല്ലുർ മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി നടത്തറയിൽ മാധവ മന്ദിരത്തിൽ നടക്കും. ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, രാജാജി മാത്യു തോമസ്, അഡ്വ.ടി.ആർ. രമേഷ് കുമാർ, വി.എസ്. പ്രിൻസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. 7 ലോക്കൽ കമ്മിറ്റിലെ 82 ബ്രാഞ്ചുകളിൽ നിന്നായി 140 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുതിർന്ന അംഗം ഇ. കുഞ്ഞുണ്ണി മേനോൻ പതാക ഉയർത്തുന്നതോടെ രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമാകും.