മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ.വി.വി. ഉണ്ണിക്കൃഷ്ണന്റെ ന്യുജനറേഷൻ പാരന്റിംഗ് പുസ്തകം മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യുന്നു.
തൃശൂർ: കുട്ടികളെ വർത്തമാനകാലത്തെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് വളർത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും ഫിസിയോളജി വിഭാഗം പ്രൊഫസറുമായ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ എഴുതിയ ന്യു ജനറേഷൻ പാരന്റിംഗ് എന്ന പുസ്തകം വി.വി. ജോസഫിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു. ഡോ. പി. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് മുഖ്യാതിഥി ആയിരുന്നു. പുസ്തകം ഡോ. ഇ. സന്ധ്യ പുസ്തക പരിചയം നടത്തി.