congress

കുട്ടനെല്ലൂർ: കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റി ഓഫീസ് എ.മാധവൻ സ്മാരക മന്ദിരത്തിലേക്ക് ആക്രമണമെന്ന് പരാതി. ഓഫീസിന് മുമ്പിലെ ഫ്‌ളക്‌സ് ബോർഡ് വലിച്ചു കീറുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളം ഒഴുകിപ്പോകുന്ന പൈപ്പും നശിപ്പിച്ചു.

സംഭവത്തെ തുടർന്ന് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഐ.പി പോൾ, ടി.വി.ചന്ദ്രൻ , ബിന്ദു കുമാരൻ, എം.എൽ ബേബി എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസ് സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ജ​ന​ശ്ര​ദ്ധ​ ​തി​രി​ക്കാ​നു​ള്ള​ ​ശ്ര​മം

തൃ​ശൂ​ർ​ ​:​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​അ​ട​ക്ക​മു​ള്ള​ ​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ക്കാ​നു​ള്ള​ ​സി​പി.​എ​മ്മി​ന്റെ​ ​ആ​സൂ​ത്രി​ത​ ​ശ്ര​മ​മാ​ണ് ​രാ​ത്രി​യു​ണ്ടാ​യ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​മെ​ന്ന് ​പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം

തൃ​ശൂ​ർ​ ​:​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ.​കെ.​ജി​ ​സെ​ന്റ​റി​ലേ​ക്ക് ​ബോം​ബെ​റി​ഞ്ഞ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​സി.​എം.​എ​സ് ​സ്‌​കൂ​ളി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​പ്ര​ക​ട​നം​ ​റൗ​ണ്ട് ​ചു​റ്റി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സ​മാ​പി​ച്ചു.​ ​പ്ര​തി​ഷേ​ധ​ ​പൊ​തു​യോ​ഗം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​വ​ർ​ഗീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഏ​രി​യാ​സെ​ക്ര​ട്ട​റി​ ​കെ.​ര​വീ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​കെ.​ക​ണ്ണ​ൻ,​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​അം​ഗം​ ​കെ.​വി.​ഹ​രി​ദാ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​സി.​ഐ.​ടി.​യു,​ ​ക​ർ​ഷ​ക​സം​ഘം,​ ​കെ.​എ​സ്.​കെ.​ടി.​യു,​ ​ഡി.​വൈ.​എ​ഫ്.​ഐ,​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ,​ ​എ​സ്.​എ​ഫ്.​ഐ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം​ ​ന​ട​ത്തി.