news-photo-

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സുഖചികിത്സയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിയാന നന്ദിനിക്ക് ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. പിന്നാലെ എൻ.കെ.അക്ബർ എം.എൽ.എയും ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്‌സ് എം.പി, കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ആനകൾക്ക് ഔഷധ ചോറുരുള നൽകി ആനയൂട്ടിൽ പങ്കാളികളായി.
ഗജപരിപാലനത്തിലെ ഗുരുവായൂർ ദേവസ്വം മാതൃകയായ സുഖ ചികിത്സ ജൂലായ് 30 വരെയാണ്. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 3960 കിലോ അരി, 1320 കിലോ മുതിര, 1320 കിലോ റാഗി, 132 കിലോ വീതം അഷ്ട ചൂർണം, മഞ്ഞൾപ്പൊടി, 330 കിലോ ച്യവനപ്രാശം, അയേൺ ഗുളികകൾ, ടോണിക് എന്നിവയാണ് ചേർക്കുക. ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗം​ ​ചെ​ങ്ങ​റ​ ​സു​രേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​ൻ.​കെ.​അ​ക്ബ​ർ​ ​എം.​എ​ൽ.​എ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ഷൈ​ല​ജ​ ​സു​ധ​ൻ,​ ​ജീ​വ​ ​ധ​നം​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​അം​ഗം​ ​ഡോ.​പി.​ബി.​ഗി​രി​ദാ​സ് ​എ​ന്നി​വ​ർ​ ​ആ​ശം​സ​യ​ർ​പ്പി​ച്ചു.​ ​ദേ​വ​സ്വ​ത്തി​ലെ​ ​​ആ​ന​ക​ൾ​ക്ക് ​കൃ​ത്രി​മ​ ​കൊ​മ്പു​ക​ൾ​ ​ന​ൽ​കി​യ​ ​മ​ള്ളി​യൂ​ർ​ ​ആ​ന​പ്രേ​മി​ ​സം​ഘ​ത്തി​ൻ്റെ​ ​പ്ര​തി​നി​ധി​ ​ചോ​റ്റാ​നി​ക്ക​ര​ ​സു​ഭാ​ഷ്നാ​രാ​യ​ണ​ ​മാ​രാ​ർ​ ,​കൊ​മ്പ് ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കി​യ​ ​ശി​ൽ​പി​ ​വി​പി​ൻ​ ​രാ​ജ് ​എ​ന്നി​വ​രെ​ ആ​ദ​രി​ച്ചു. ആന ചികിത്സാ വിദഗ്ദ്ധരായ ഡോ.കെ.സി.പണിക്കർ, ഡോ.പി.ബി.ഗിരിദാസ്, ഡോ:എം.എൻ.ദേവൻ നമ്പൂതിരി, ഡോ:ടി.എസ്.രാജീവ്, ഡോ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ:ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.

സുഖചികിത്സ ഇങ്ങനെ

ദേവസ്വത്തിലുള്ളത് 44 ആനകൾ

37 കൊമ്പന്മാർ

2 മോഴ

5 പിടിയാന

സുഖചികിത്സ

30 ആനകൾക്ക്

മദപ്പാടിൽ 14 ആനകൾ

(ചികിത്സ മദപ്പാടിന് ശേഷം)

ആകെ ചെലവ് 14 ലക്ഷം

പു​ന്ന​ത്തൂ​ർ​ ​ആ​ന​ത്താ​വ​ള​ത്തി​ൻ്റെ​ ​മു​ഖ​ച്ഛാ​യ​ ​മാ​റ്റു​ന്ന​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​പ്പാ​ക്കും.​ ​ആ​ന​ത്താ​വ​ള​ത്തി​ൽ​ ​മെ​ച്ച​പ്പെ​ട്ട​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്തും.

ഡോ​:​വി.​കെ.​വി​ജ​യൻ
ദേ​വ​സ്വം​ ​ചെ​യ​ർ​മാൻ