പെരിങ്ങാവ്: ഡോക്ടേർസ് ദിനാചരണത്തോടനുബന്ധിച്ച് പെരിങ്ങാവിന്റെ പ്രിയപ്പെട്ട ഡോ. വർഗീസ് ഡി. ചാക്കോളയെ സാംസ്‌കാരിക പൗരാവലി ആദരിച്ചു. പെരിങ്ങാവിൽ അഞ്ചു പതിറ്റാണ്ടിലേറെ വർഷക്കാലമായി ആതുരസേവനം ചെയ്തു വരുന്ന ഡോക്ടറെ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആദരിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, ഐ.പി പോൾ, അഡ്വ. അജി ഡി. ഫ്രാങ്കോ ലൂയീസ്, കെ. ഗീരീഷ് കുമാർ, പി.ശിവശങ്കരൻ, കൗൺസിലർമാരായ എൻ.എ ഗോപകുമാർ, അഡ്വ. വില്ലി ജിജോ കെ.ഗോപാലകൃഷ്ണൻ, സന്തോഷ് കോലഴി, ശരത്ചന്ദ്രൻ മച്ചിങ്ങൽ, സി.സി. ഡേവി, ജയശ്രീ ടീച്ചർ, തങ്കം കുമാർ, പി. കൃഷ്ണകുമാർ, കൃഷ്ണൻ, നിഖിൽ സതീശൻ, ഇ.എം. ശിവൻ, ശോഭനൻ, അനിൽ വിൽവട്ടം എന്നിവർ പങ്കെടുത്തു.