foto

മണ്ണുത്തി: മതേതര രാഷ്ട്രത്തെ മതാധിപത്യ രാഷ്ട്രമാക്കാനുള്ള ബി.ജെ.പി സംഘപരിവാർ നീക്കത്തെ പ്രതിരോധിക്കാൻ ഇടതു ബദൽ ശക്തികളുടെ വിശാലമായ ഐക്യനിരക്കേ സാധിക്കൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ഒല്ലൂർ മണ്ഡലം സമ്മേളനം നടത്തറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന് രാജ്യത്ത് കാര്യമായ സ്വാധീനം ഇല്ലെങ്കിലും പ്രതിപക്ഷ നേതൃനിരയെ ഏകോപിപ്പിക്കാനാകും. രാജ്യം ഭരിക്കുന്ന ബി.ജെ.പി കുത്തകകൾക്കായി ഭരണം നടത്തുമ്പോൾ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്. മറുവശത്ത് ദരിദ്രരുടെ എണ്ണവും ക്രമാനുഗതമായി വർദ്ധിക്കുന്നു. രണ്ട് തവണ ബി.ജെ.പി അധികാരത്തിൽ വന്നപ്പോഴും അവരെ പിന്തുണക്കുന്നവരേക്കാൾ എതിർക്കുന്നവർക്കായിരുന്നു വൻ വോട്ടിംഗ് ശതമാനം. സാധാരണക്കാരുടെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം ജാതീയതയിലേക്ക് ശ്രദ്ധ തിരിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്നും കാനം ആരോപിച്ചു. മുതിർന്ന അംഗം ഇ.കുഞ്ഞുണ്ണി മേനോൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്, പി.ബാലചന്ദ്രൻ എം.എൽ.എ, കെ.ഗോപാലകൃഷ്ണൻ, പി.ഡി.റെജി, അജിത വിജയൻ, പ്രസാദ് പറേരി, കനിഷ്‌കൻ വല്ലൂർ, ടി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കാ​റ്റ​റിം​ഗ് ​അ​സോ.​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം


തൃ​ശൂ​ർ​ ​:​ ​ഓ​ൾ​ ​കേ​ര​ള​ ​കാ​റ്റ​റിം​ഗ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​വും​ ​കു​ടും​ബ​സം​ഗ​മ​വും​ 5​ ​ന് ​പു​ത്തൂ​ർ​ ​പു​ഴ​യോ​രം​ ​റ​സി​ഡ​ൻ​സി​യി​ൽ​ ​ന​ട​ക്കും.​ 2.45​ന് ​'​കാ​റ്റ​റിം​ഗ് ​സ​ർ​വീ​സും​ ​കു​ടും​ബ​വും​'​ ​സെ​മി​നാ​റും​ 4.30​ന് ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗ​വും​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് 6​ന് ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ​കു​ടും​ബ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സി.​ഒ.​ദേ​വ​സി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കാ​റ്റ​റിം​ഗ് ​മേ​ഖ​ല​യി​ൽ​ 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ​യും​ ​അം​ഗ​ങ്ങ​ളി​ൽ​ ​വി​വാ​ഹ​ത്തി​ന്റെ​ 25,​ 50​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ട്ട​ ​ദ​മ്പ​തി​ക​ളെ​യും​ ​ആ​ദ​രി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​പി.​ജി.​ബാ​ല​ൻ,​ ​അ​ബ്ദു​ൽ​ ​അ​സീ​സ്,​ ​എ.​പി.​പോ​ൾ​സ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

അം​ഗ​ൻ​വാ​ടി​ ​അ​സോ.​ ​സ​മ്മേ​ള​നം​ 6​ ​മു​തൽ

തൃ​ശൂ​ർ​:​ ​അം​ഗ​ൻ​വാ​ടി​ ​വ​ർ​ക്കേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഹെ​ൽ​പ്പേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ 6,7​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​ശൂ​ർ​ ​റീ​ജ്യ​ണ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ള​മ​രം​ ​ക​രീം​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​അ​ഖി​ലേ​ന്ത്യാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​ആ​ർ.​സി​ന്ധു,​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​ഉ​ഷാ​റാ​ണി,​ ​കെ.​കെ.​പ്ര​സ​ന്ന​ ​കു​മാ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​പ​ത്ര​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​മേ​രി​ ​ജോ​ബ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​പ്ര​സ​ന്ന​കു​മാ​രി,​ ​ട്ര​ഷ​റ​ർ​ ​ടി.​വി.​സൂ​സ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.