scrap

തൃശൂർ: കേരള സ്‌ക്രാപ് മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 4ന് രാവിലെ 10ന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്യും. മേഖലാ സമ്മേളനത്തിന്റെ തുടർച്ചയാണ് ജില്ലാ സമ്മേളനം. ആക്രി ആഷ്, ക്ഷേമനിധി, അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. പത്രസമ്മേളനത്തിൽ പ്രവീൺ.ടി, സിദ്ധിഖ് പട്ടാമ്പി, ടി.ജി.ബാബു, പ്രദീപ് മാങ്ങാട്, ഭാരതി രാജാജ് എന്നിവർ പങ്കെടുത്തു.

ഗ​വേ​ഷ​ണം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാൻ
സ്‌​കോ​ള​ർ​ഷി​പ് ​ന​ൽ​കാ​ൻ​ ​ഒ​രു​ ​കോ​ടി

തൃ​ശൂ​ർ​ ​:​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ഊ​ന്ന​ൽ​ ​ന​ൽ​കി​ക്കൊ​ണ്ടു​ള്ള​ ​പ​ഠ​ന​രീ​തി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​കൈ​ക്കൊ​ള്ളാ​ൻ​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഗ​വേ​ണിം​ഗ് ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഗ​വേ​ഷ​ണം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​ ​സ്‌​കോ​ള​ർ​ഷി​പ് ​ന​ൽ​കു​ന്ന​തി​ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​മാ​റ്റി​ ​വെ​ക്കും.​ ​കൂ​ടാ​തെ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ൽ,​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​ ​പു​തി​യ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളാ​യ​ ​എം.​ഡി​ ​ഇ​ൻ​ ​പാ​ലി​യേ​റ്റീ​വ് ​മെ​ഡി​സി​ൻ,​ ​എം.​ഡി​ ​ഇ​ൻ​ ​ജെ​റി​യാ​ട്രി​ക്‌​സ്,​ ​എം.​എ​സ്.​ഇ​ൻ​ ​ട്രൊ​മ​റ്റോ​ള​ജി​ ​ആ​ൻ​ഡ് ​സ​ർ​ജ​റി,​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​(​എ​പ്പി​ഡ​മോ​ള​ജി​)​ ​എ​ന്നി​വ​ ​ആ​രം​ഭി​ക്കാ​നും​ ​തീ​രു​മാ​ന​മെ​ടു​ത്തു.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ.​ഡോ.​തോ​മ​സ് ​മാ​ത്യു​ ​പ​ങ്കെ​ടു​ത്തു.

ക്യാ​മ്പ് ​തി​ങ്ക​ളാ​ഴ്ച​ ​മു​തൽ

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​കൃ​ഷി​ ​വ​കു​പ്പും​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ഞ​ങ്ങ​ളും​ ​കൃ​ഷി​യി​ലേ​ക്ക് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ ​അ​ഗ്രോ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ല​ഘു​ ​കാ​ർ​ഷി​ക​ ​യ​ന്ത്ര​ങ്ങ​ളു​ടെ​യും​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും​ ​മെ​ഗാ​ ​ഫ്രീ​ ​ചെ​ക്ക് ​അ​പ്പ് ​ക്യാ​മ്പ് ​ഈ​ ​മാ​സം​ 4​ ​മു​ത​ൽ​ 8​ ​വ​രെ​ ​ന​ട​ത്തും.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലെ​ ​സ​മ​ഗ്ര​മാ​യ​ ​യ​ന്ത്ര​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തൃ​ശൂ​ർ​ ​കാ​ർ​ഷി​ക​ ​സ​മു​ച്ച​യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ര​ള​ ​അ​ഗ്രോ​ ​ഹൈ​പ്പ​ർ​ ​ബ​സാ​റി​ന് ​കീ​ഴി​ൽ​ ​സൗ​ജ​ന്യ​മാ​യാ​ണ് ​ക്യാ​മ്പ് ​ന​ട​ത്തു​ക.
കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ബ്‌​സി​ഡി​യി​ലൂ​ടെ​യും​ ​അ​ല്ലാ​തെ​യും​ ​വി​ത​ര​ണം​ ​ന​ട​ത്തി​യ​ ​കാ​ർ​ഷി​ക​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​യ​ഥാ​സ​മ​യം​ ​ആ​വ​ശ്യ​മാ​യ​ ​റി​പ്പ​യ​ർ​ ​സ​ർ​വീ​സ് ​ന​ട​ത്താ​തെ​ ​ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​തി​രി​ക്കു​ന്ന​ ​യ​ന്ത്ര​ങ്ങ​ളു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​ഉ​റ​പ്പു​ ​വ​രു​ത്താ​ൻ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​ക​ർ​ഷ​ക​ർ​ക്കും​ ​അ​വ​സ​ര​മൊ​രു​ക്കു​ക​ ​എ​ന്ന​താ​ണ് ​ക്യാ​മ്പി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ഡേ​വി​സ് ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​മ​ണി​ ​വ​രെ​ ​അ​ഗ്രോ​ ​ഹൈ​പ്പ​ർ​ ​ബ​സാ​റി​ൽ​ ​സ്മാം​ ​പ​ദ്ധ​തി​ ​മു​ഖേ​ന​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​കാ​ർ​ഷി​ക​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ബ്‌​സി​ഡി​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള​ ​സൗ​ജ​ന്യ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.