തൃശൂർ: ദേവസ്വം ബോർഡുകളിലെ ഗോൾഡ് സ്മിത്ത് തസ്തികയിലെ നിയമനങ്ങൾ പരമ്പരാഗത വിശ്വകർമ്മ സ്വർണപ്പണിക്കാർക്ക് ലഭിക്കുന്നതിനായി ഈ തസ്തിക കാരായ്മ തസ്തികയിൽ ഉൾപ്പെടുത്തണമെന്ന് ന്യൂ ലേബർ പാർട്ടി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗോൾഡ് സ്മിത്ത് തസ്തികയിലേക്കുള്ള നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടതുവഴി കൃത്യമായ സംവരണതത്വം പാലിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ തസ്തികയിലേക്ക് വിശ്വകർമ്മർ അല്ലാത്തവരും കടന്നു വരുന്നുവെന്ന് ഭാരവാഹികൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് വി.കെ. വിക്രമൻ, ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ, അഡ്വ. കെ.വി. നരേന്ദ്രൻ, എൽ.കെ ബാലൻ നെല്ലുവായ്, പി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.