1

ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ സമ്മാനിക്കുന്നു.

വടക്കാഞ്ചേരി: ജില്ലയിലെ മികച്ച എംപ്ലോയീസ് സംഘത്തിനുള്ള പുരസ്കാരം വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘത്തിന് ലഭിച്ചു. തലപ്പിള്ളി താലൂക്കിലെ സർക്കാർ ഉദ്യോഗസ്ഥ ക്ഷേമ പ്രവർത്തനത്തിനായി 1925 ൽ രൂപീകരിച്ചതാണ് സംഘം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ പുരസ്‌കാരം സമ്മാനിച്ചു. സംഘം പ്രസിഡന്റ് ബിബിൻ, പി. ജോസഫ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. സെക്രട്ടറി ഇൻ ചാർജ്ജ് സുശീൽകുമാർ, കെ.വി. സിന്ധു, എൻ.പി. ലിസി എന്നിവർ പങ്കെടുത്തു.