കയ്പമംഗലം ഫിഷർമെൻസ് സഹകരണ സംഘത്തിനെതിരെയുള്ള

കയ്പമംഗലം: ഫിഷർമെൻസ് സഹകരണ സംഘത്തിനെതിരെയുള്ള അഴിമതി ആരോപണവും, വ്യാജ വാർത്തകളും അടിസ്ഥാനരഹിതമെന്ന് സംഘം ഭരണ സമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 103 വർഷം പിന്നിടുന്ന സംഘത്തെക്കുറിച്ച് അംഗങ്ങൾക്കും ഇടപാടുകാർക്കും കൃത്യമായ ധാരണയാണ് ഉള്ളതെന്നും, ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘത്തെയും ഭരണ സമിതിയെയും സമൂഹത്തിൽ മോശക്കാരാക്കുന്നതിന് ചിലർ വ്യാജ പരാതിയുമായി ഇറങ്ങിയിരിക്കുകയാണെന്നും സംഘം പ്രസിഡന്റ് പറഞ്ഞു.

ഒരു സംഘാംഗത്തിനെ തെറ്റിദ്ധരിപ്പിച്ച് പരാതിയിയിൽ ഒപ്പിടിച്ചും, മറ്റൊരു അംഗത്തിന്റെ വ്യാജ ഒപ്പിട്ടുമാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഭരണസമിതിയുടെ പൊതുയോഗ തീരുമാനപ്രകാരം തൃപ്രയാറിൽ പെട്രാേൾ പമ്പ് വാങ്ങിയത് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിന് അനുമതി അപേക്ഷ സമർപ്പിച്ചിട്ടാണെന്നും, ഇതിൽ അഴിമതിയുണ്ടെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഭരണസമിതി അറിയിച്ചു. പത്ര സമ്മേളനത്തിൽ സംഘം പ്രസിഡന്റ് എ.വി. വാട്ടസ്ൺ മാസ്റ്റർ, സെക്രട്ടറി കെ.വി. ആത്മാനുജൻ, കെ.ടി. കണ്ണൻ, സത്യപ്രകാശ്, ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.