house

നായരങ്ങാടി നിർദ്ധനയായ വാസന്തിക്ക് വള്ളത്തോൾ സ്മാരക വായനശാലയും ലയൺസ് മണപ്പുറം ഫൗണ്ടേഷനും നിർമ്മിച്ച വീടിന്റെ താക്കോൽ ഫാ.ഡേവിസ് ചിറമേൽ കൈമാറുന്നു.

ചാലക്കുടി: നായരങ്ങാടി വള്ളത്തോൾ സ്്മാരക വായനശാല, ലയൺസ് മണപ്പുറം ചാരിറ്റബിൽ ട്രസ്റ്റ് എന്നിവയുടെ മുഖ്യ സംഘാടനത്തിൽ നായരങ്ങാടിയിലെ നിർദ്ധന വീട്ടമ്മ വാസന്തിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ.ചിറമേൽ താക്കോൽ ദാനം നിർവഹിച്ചു. വാസന്തിയുടെ പുതിയ വീടിന്റെ സമീപത്ത് നടന്ന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പരിയാരം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും നാട്ടിലെ സുമനസുകളും കാരുണ്യ പ്രവർത്തനങ്ങളിൽ കൈകോർത്തു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, പഞ്ചായത്തംഗങ്ങാളായ ഇ.എ. ജയതിലകൻ, ശ്യാമ സജീവൻ, കെ.ടി. ജോർജ്, വായനശാല പ്രസിഡന്റ് ടി.എ. ഷാജി, ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ.ആന്റോ ചെറിയാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് ഡി.ദാസ്, ബീന സാജു പാത്താടൻ, എം.കെ. സുബ്രഹ്മണ്യൻ, സി.കെ. സഹജൻ, അഡ്വ.സിന്ധു അനിൽകുമാർ, വായനശാല സെക്രട്ടറി ആന്റോ കല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.