ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ നേതൃത്വത്തിൽ ഭാരതീയ കര, വ്യോമ, നാവികസേനാ റിക്രൂട്ട്‌മെന്റിനുള്ള അഗ്‌നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടർ ആരംഭിച്ചു. ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം കൃഷ്ണാഞ്ജലി ബിൽഡിംഗിൽ ഒന്നാമത്തെ നിലയിലുള്ള സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രത്തിലാണ് സേവനം ലഭിക്കുക. യൂണിയൻ സെക്രട്ടറി പി.എ. സജീവൻ യോഗം ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ, പി.പി. സുനിൽ കുമാർ, കൗൺസിൽ അംഗങ്ങളായ പി.കെ. മനോഹരൻ, കെ.കെ. രാജൻ, കെ.ജി. ശരവണൻ, കെ. പ്രധാൻ , വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ എന്നിവർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക്, ഫോൺ: 956793 6928, 9497314508, 9947588251.