udgadanam

ടിങ്കറിംഗ് ലാബ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മുപ്ലിയം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ടിങ്കറിംഗ് ലാബ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലാബിലെ ത്രീഡി പ്രിന്റർ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, എസ്.എസ്.കെ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ്, കൊടകര ബി.പി.സി കെ. നന്ദകുമാർ, ഗ്രാമ, ബ്ലോക്ക് അംഗങ്ങൾ, സ്‌കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സമഗ്രശിക്ഷാ കേരളയിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് ലാബ് നിർമ്മിച്ചത്. ലാബിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ശാസ്ത്രവാന നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.