valapad-panchayathവലപ്പാട് ആരംഭിച്ച ഞാറ്റുവേലചന്ത സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: പഞ്ചായത്തും, കൃഷിവകുപ്പും, കുടുംബശ്രീയും, സഹകരണ ബാങ്കുകളും, വ്യാപാര വ്യവസായികളും സംയുക്തമായി ചന്തപ്പടിയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തക്ക് തുടക്കം. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, സംഘാടക സമിതി ജന. കൺവീനർ ഇ.കെ. തോമസ് മാസ്റ്റർ, മല്ലിക ദേവൻ, സി.ആർ. ഷൈൻ, വസന്ത ദേവലാൽ, ഇ.പി. അജയഘോഷ്, ഷൈൻ നെടിയിരിപ്പിൽ, സുനിത ബാബു, പി.എസ്. ഷജിത്ത്, കൃഷി ഓഫീസർ ഫാജിത രഹ്മാൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് എടമുട്ടം നാട്യേശ്വര കലാക്ഷേത്രയുടെ കലാപരിപാടികൾ അരങ്ങേറി.