കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് മുൻ കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ്: പഞ്ചായത്ത് പ്രസിഡന്റിനെ നായയോട് ഉപമിച്ച് സി.പി.ഐ - എ.ഐ.എസ്.എഫ് പ്രവർത്തകർ സമരം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. കെ.പി.സി.സി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അശോകൻ, അഡ്വ. സുനിൽ ലാലൂർ, കെ.ആർ. സിദ്ധാർത്ഥൻ, സി.കെ. ഭരതൻ, സി.കെ. വിനോദ്, ബാലു കനാൽ എന്നിവർ പ്രസംഗിച്ചു.