പൂവത്തൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിലെ പാങ്ങ് ശാഖാ വാർഷിക പൊതുയോഗവും എം.എഫ്.ഐ ഫണ്ട് വിതരണവും യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയനിലെ കിഴക്കൻ മേഖലയിൽ 2 കോടി രൂപ ജെ.എൽ.ജി യൂണിറ്റുകൾക്ക് ഓണത്തിന് മുമ്പ് വിതരണം നടത്തുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു. ശാഖ പ്രസിഡന്റ് ടി.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ബോർഡ് മെമ്പർ എ.എസ്. വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.കെ. രാജൻ, ടി.വി. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ശാഖ ഭാരവാഹികളായി ടി.ആർ. രാധാകൃഷ്ണൻ (പ്രസിഡന്റ്), വി.കെ. ജയപ്രകാശ് (വൈസ് പ്രസിഡന്റ്), ടി.വി. ജഗദീശൻ (സെക്രട്ടറി), വി.കെ. ബാലൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.