cpi-office

തൃപ്രയാർ: കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ച കേരളത്തിലെ പൊതു മേഖലാ സ്ഥാപനം ഏറ്റെടുക്കുക വഴി ഇടതുപക്ഷ ഭരണം രാജ്യത്തിന് മുന്നിലെ ഒരു രാഷ്ട്രീയ ബദലാണെന്ന് തെളിയിക്കുകയായിരുന്നുവെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.

സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് നാട്ടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്ന് കാണുന്ന മാറ്റവും ഇടത് രാഷ്ട്രീയ ബദലിന്റെ മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്ത് 5,532 കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കിയെന്നും മന്ത്രി പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ്‌കുമാർ, സി.സി.മുകുന്ദൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ, മറ്റ് നേതാക്കളായ എം.സ്വർണ്ണലത, കെ.പി.സന്ദീപ്, സി.ആർ.മുരളീധരൻ, കെ.കെ.ജോബി, പി.കെ.സുഭാഷ് ചന്ദ്രൻ, കെ.എം.കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 25, 26, 27 തിയതികളിലാണ് സമ്മേളനം. 18 ന് ചെസ് മത്സരം, 19 ന് കൃഷ്ണപിള്ള ദിനത്തിൽ പതാകദിനാചരണം, അഖില കേരള വോളിബാൾ മത്സരങ്ങൾ, സെമിനാറുകൾ, സാംസ്‌കാരിക സദസ്, ഓൺലൈൻ പ്‌ളാറ്റ്‌ഫോമിൽ ചർച്ച എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

മി​നി​മം​ ​കൂ​ലി ഉ​റ​പ്പാ​ക്ക​ണം


തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്‌​കൂ​ൾ​ ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മി​നി​മം​ ​കൂ​ലി​യും​ ​തൊ​ഴി​ൽ​ ​സ്ഥി​ര​ത​യും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​രാ​ജേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്‌​കൂ​ൾ​ ​പാ​ച​ക​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​(​എ.​ഐ.​ടി.​യു.​സി​)​ ​സം​സ്ഥാ​ന​ത​ല​ ​അ​വ​കാ​ശ​ ​പ്ര​ഖ്യാ​പ​ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​​ജ​യ​റാം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​