vayyanashalaനവീകരിച്ച കാരയിലെ ബഹദൂർ സ്മാരക ഗ്രാമീണ വായശാല ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഇ.ടി. ടൈസൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയോഗിച്ച് നവീകരണം പൂർത്തിയാക്കിയ കാര ബഹദൂർ സ്മാരക ഗ്രാമീണ വായനശാല തുറന്നു കൊടുത്തു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, സുഗത ശശീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മോനിഷ ലിജിൻ, ഹസ്ഫൽ, ശോഭന ശാർങ്ങാധരൻ, ബഹദൂറിന്റെ സഹോദരി ആരിഫ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കുട്ടി കൊടുങ്ങല്ലൂർ വരച്ച ബഹദൂറിന്റെ എണ്ണച്ഛായാ ചിത്രം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ബെന്നി ഇലഞ്ഞിക്കൽ സ്വാഗതവും വായനശാല പ്രസിഡന്റ് എം.ആർ. കൈലാസൻ നന്ദിയും പറഞ്ഞു.