കൊടുങ്ങല്ലൂർ: എസ്.എൻ പുരം കട്ടൻ ബസാറിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരം മോഷ്ടിച്ചതായി പരാതി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി മതിലകം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രൊഫ. കെ.എ. സിറാജ് അദ്ധ്യക്ഷനായി. ആർ.ബി. മുഹമ്മദാലി, കെ.ആർ. അശോകൻ, സുനിൽ ചാണാടി, പി.എസ്. സിദ്ദിഖ്, നാസർ പീടികപറമ്പിൽ, ശിഹാബ് ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.