samarpanam

നെന്മണിക്കര: ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച അഗ്രശാല സമർപ്പിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അഗ്രശാല സമർപ്പണം നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പീതാംബരൻ തെനഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരി, നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻ വി.ആർ. സുരേഷ്, കൺവീനർ സുരേഷ്ബാബു ചീനപ്പിള്ളി, നെന്മണിക്കര ദേവസ്വം പ്രസിഡന്റ് കുണ്ടായിൽ ഗോപാലൻ, സെക്രട്ടറി മോഹനകൃഷ്ണൻ തയ്യിൽ, ഗ്രാമപഞ്ചായത്തംഗം ബിന്ദു ശശീന്ദ്രൻ, കുണ്ടുകാവ് ദേവസ്വം പ്രസിഡന്റ് സി. മുരളി, ക്ഷേത്രം മേൽശാന്തി മനോഹരൻ, നന്ദഗോപൻ മാനസ, ഉണ്ണിക്കൃഷ്ണൻ പള്ളിപ്പാമഠം എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിനും ഇന്നലെ തുടക്കമായി. മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ജൂലായ് 10 ന് പ്രതിഷ്ഠാദിന ആഘോഷവും നടക്കും.

കെ.​ ​ക​രു​ണാ​ക​ര​ൻ​ ​ജ​ന്മ​ദി​നം: സെ​മി​നാർ 5 ന്

തൃ​ശൂ​ർ​:​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​സെ​മി​നാ​ർ​ ​ഡോ.​എം.​പി.​അ​ബ്ദു​സ്സ​മ​ദ് ​സ​മ​ദാ​നി​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​അ​റി​യി​ച്ചു.​ 5​ ​ന് ​വൈ​കി​ട്ട് 3​ ​ന് ​കെ​ ​ക​രു​ണാ​ക​ര​ൻ​ ​സ​പ്ത​തി​ ​മ​ന്ദി​രം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​'​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യം​ ​സ​മ​കാ​ലി​ക​ ​ഇ​ന്ത്യ​യി​ൽ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​റി​ന് ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി,​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​പി,​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​ഡോ.​പി.​വി​ ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ക്കും.

തെ​രു​വു​നാ​യ​ ​അ​ക്ര​മം​:​ ​ഇ​ന്ന് ​സ​മ​രം

തൃ​ശൂ​ർ​:​ ​തെ​രു​വു​നാ​യ്ക്ക​ളു​ടെ​ ​ശ​ല്യം​ ​കൂ​ടി​ ​വ​രു​മ്പോ​ൾ​ ​ഭ​ര​ണ​സ​മി​തി​ ​അ​നാ​സ്ഥ​ ​പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​കോ​ർ​പ​റേ​ഷ​ന്റെ​ ​മു​ന്നി​ൽ​ ​കോ​ർ​പ​റേ​ഷ​നി​ലെ​ ​കോ​ൺ​ഗ്ര​സ് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​സ​മ​രം​ ​ന​ട​ത്തു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​ജെ.​പ​ല്ല​ൻ​ ​അ​റി​യി​ച്ചു.